Monday, April 30, 2007

നിഴല്‍



വേദനയുടെ നീരൊഴുക്കില്‍
തീ പിടിച്ചൊരാത്മാവിണ്റ്റെ നൊമ്പരം
എണ്റ്റെ ജീവനില്‍ എരിയുന്നൊരീ തീ നാളം
കുരുതി തരുന്നീ ജീവിതം,
നിണ്റ്റെ കാല്‍ച്ചുവട്ടിലെ ബലി കല്ലില്‍;
ഒരു ചുടു നിണം നീ പാനം ചെയ്യുക.
എന്നും വിടര്‍ന്ന കണ്ണാല്‍ നിന്നെ ദര്‍ശിക്കാന്‍
പുനര്‍ജനിക്കും ഞാനൊരു നക്ഷത്രമായ്‌,
പോയ ജന്‍മത്തില്‍ ഞാന്‍ കണ്ട
സ്നേഹത്തിണ്റ്റെ മുഖം,
അതിനു നിണ്റ്റെ ഛായയായിരുന്നു
നമ്മള്‍ തമ്മിലുള്ള ദൂരം
ഒരു ശ്വാസത്തിണ്റ്റെതു മാത്രവും
പതഞ്ഞൊഴുകിയ വാത്സല്യം മാഞ്ഞു പോയ്‌,
ഒരു ചില്ലു പാത്രം പോലെ എറിഞ്ഞുടച്ചുവോ?
എണ്റ്റെ ദിനങ്ങള്‍ മരിച്ചു വീഴുന്നതു
ഇന്ദ്രിയമഞ്ചും പൂട്ടി ഞാന്‍
നിര്‍വികാരയായ്‌ നോക്കി നിന്നിരുന്നുവോ?
എണ്റ്റെ നഷ്ടം! അതു നികത്താനാവില്ലന്നറിയേ,
ഒരു കുരുക്കിലെണ്റ്റെ ഹൃദയം തളരുന്നു,
ഇനി ഞാന്‍ നിശബ്ദ... യുഗാന്തരങ്ങളോളം,
നീ പിന്തിരിഞ്ഞു നോക്കുക,
നിണ്റ്റെ നിഴല്‍…………
അതു ഞാന്‍, ഞാന്‍ മാത്രമല്ലേ?

Sunday, March 18, 2007

എരിയുന്ന ചൂടത്തൊരു മഴ

കത്തുന്ന മനസ്സ്‌എന്താണു സാമ്യം?
ഒരു പുല്ലു പോലും മുളക്കാത്തമരുഭൂമി,
ഒരു സ്വപ്നം പോലും കാണാത്ത മനസ്സ്‌...
അതിനപ്പുറംശപ്തമാം മരുഭൂവില്‍
എവിടെയോ ഒരു മരീചിക.........
മണല്‍ കടലില്‍ താണുംവീണ്ടും പൊങ്ങിയും
താഴാതെ താഴുന്ന ജീവിതം.....
കാലുറക്കാതെ പിച്ച നടക്കുന്ന
കുഞ്ഞിന്റെ നിഴല്‍ താങ്ങുന്ന അമ്മയെന്ന പോലെ:
താഴ്ന്നു പോകുന്ന ജീവിതത്തിനോടിത്തിരി
കരുണ കാട്ടി
കൊടും-കാറ്റിനെ വെല്ലുന്ന വേഗത്തില്‍ നീ വന്നു.
.മുളങ്കൂട്ടത്തിനും അതിന്റെഇലകളുടെയും
ആരവത്തിനിടയിലും
നീ വന്നു പോയ ശബ്ദംഞാന്‍ കേട്ടിരുന്നില്ല!
നിന്റെ തപ്ത നിശ്വാസത്തിനും
മരുകാറ്റിനും ഒരേ താളം..
അക്ഷരങ്ങളെ പ്രണയിക്കുന്ന നിനക്കു എന്നും
ഞാന്‍ നിന്റെ നിഴലിനെ പിന്തുടരുന്ന
ഒരു അശരീരി മാത്രമായിരുന്നു.
വിട, നിന്നോടു.........
എന്നെ നീ അറിയുന്നില്ല....
സ്വപ്നത്തിനും പരുഷമായ സത്യത്തിനുമിടയില്
‍ഞാനെന്റെ മരുപച്ച തേടുന്നു