Monday, April 30, 2007

നിഴല്‍



വേദനയുടെ നീരൊഴുക്കില്‍
തീ പിടിച്ചൊരാത്മാവിണ്റ്റെ നൊമ്പരം
എണ്റ്റെ ജീവനില്‍ എരിയുന്നൊരീ തീ നാളം
കുരുതി തരുന്നീ ജീവിതം,
നിണ്റ്റെ കാല്‍ച്ചുവട്ടിലെ ബലി കല്ലില്‍;
ഒരു ചുടു നിണം നീ പാനം ചെയ്യുക.
എന്നും വിടര്‍ന്ന കണ്ണാല്‍ നിന്നെ ദര്‍ശിക്കാന്‍
പുനര്‍ജനിക്കും ഞാനൊരു നക്ഷത്രമായ്‌,
പോയ ജന്‍മത്തില്‍ ഞാന്‍ കണ്ട
സ്നേഹത്തിണ്റ്റെ മുഖം,
അതിനു നിണ്റ്റെ ഛായയായിരുന്നു
നമ്മള്‍ തമ്മിലുള്ള ദൂരം
ഒരു ശ്വാസത്തിണ്റ്റെതു മാത്രവും
പതഞ്ഞൊഴുകിയ വാത്സല്യം മാഞ്ഞു പോയ്‌,
ഒരു ചില്ലു പാത്രം പോലെ എറിഞ്ഞുടച്ചുവോ?
എണ്റ്റെ ദിനങ്ങള്‍ മരിച്ചു വീഴുന്നതു
ഇന്ദ്രിയമഞ്ചും പൂട്ടി ഞാന്‍
നിര്‍വികാരയായ്‌ നോക്കി നിന്നിരുന്നുവോ?
എണ്റ്റെ നഷ്ടം! അതു നികത്താനാവില്ലന്നറിയേ,
ഒരു കുരുക്കിലെണ്റ്റെ ഹൃദയം തളരുന്നു,
ഇനി ഞാന്‍ നിശബ്ദ... യുഗാന്തരങ്ങളോളം,
നീ പിന്തിരിഞ്ഞു നോക്കുക,
നിണ്റ്റെ നിഴല്‍…………
അതു ഞാന്‍, ഞാന്‍ മാത്രമല്ലേ?